കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി നാഷനല്‍ ഡോക്ടേര്‍സ് ദിനത്തില്‍ വിന്‍ടെച്ച് ആശുപത്രി എം.ഡി ഡോ.മുനവ്വര്‍ ഡാനിഷിനെ ആദരിച്ചു.
വിന്‍ടെച്ച് ആശുപത്രിയില്‍ വെച്ച നടന്ന ചടങ്ങില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാഫി നാലപ്പാട് ഉപഹാരം സമര്‍പ്പിച്ചു. ചാര്‍ട്ടര്‍ പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് പൊന്നാട അണിയിച്ചു. ട്രഷറര്‍ ഡോ.സി.ടി മുസ്തഫ, വൈസ് പ്രസിഡണ്ട് മജീദ് ബെണ്ടിച്ചാല്‍, നൗഷാദ് സിറ്റി ഗോള്‍ഡ്, അന്‍വര്‍ ഷെംനാട്, ഡോ. ഷമീം കട്ടത്തടുക്ക എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ആശുപത്രി അഡ്മിനിസ്റ്റേറ്റര്‍ ടി.പി രഞ്ജിത് നന്ദിയും പറഞ്ഞു.




