കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അണങ്കൂര്‍ യൂണിറ്റ് സമ്മേളനം മലബാര്‍ ഫാമിലി റസ്റ്റോറന്റില്‍ (30, 6 ,26) വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ക്ലിഫോര്‍ഡ് ക്രാസ്റ്റയുടെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി സമിതി ജില്ല ജോയിന്‍ സെക്രട്ടറി റിയാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി പ്രകാശന്‍.എന്‍.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറര്‍ വിജയ ചന്ദ്രന്‍, ഏരിയ അംഗങ്ങളായദീപു കടപ്പുറം, മോഹന്‍ നായക്ക് എന്നിവര്‍ സംബന്ധിച്ചു. യൂണിറ്റ് ട്രഷറര്‍ രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി : രതീഷ്‌കുമാര്‍ (പ്രസിഡന്റ്)
ശങ്കര്‍ (വൈസ് പ്രസിഡന്റ്)
പ്രകാശന്‍.എന്‍.ബി (സെക്രട്ടറി)
പുരുഷോത്തമന്‍ (ജോയിന്‍ സെക്രട്ടറി)
ക്ലിഫോര്‍ഡ് ക്രാസ് റ്റ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി മുനിസിപ്പല്‍പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് കുടിവെള്ളവും ശൌചാലയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന്
പ്രമേയം അവതരിപ്പിച്ചു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അണങ്കൂര്‍ യൂണിറ്റ് സമ്മേളനം നടന്നു




