എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലര്‍ച്ചയാണ്
എണ്ണപാറ,
തായന്നൂരിലെ
ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടി മരങ്ങളും തകര്‍ത്തിരുന്നു.
എണ്ണപ്പാറയില്‍ സി.പി.എം ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. എണ്ണപ്പാറയിലെ വിശാല്‍ കെ ബാബു , പറക്കളായി തോണിക്കല്ലിലെ ടി. കെ. അഭിനവ് എന്നിവരാണ് പിടിയിലായത്. അമ്പലത്തറ എസ്. ഐ എം . വി . പ്രകാശനാണ് കേസെടുത്തതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ബി.ജെ.പി പ്രവര്‍ത്തകരെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം ഓഫീസ് ആക്രമിക്കുന്നതിനിടെ പ്രതികളില്‍ ഒരാളുടെ കൈക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ഇതിനെ തുടര്‍ന്ന് ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സ എത്തിയതോടെയാണ്
പോലീസില്‍ പിടിയിലായത്.
വിശാല്‍ കെ ബാബു പറക്കളായി തോണിക്കല്ലിലെ ടി. കെ. അഭിനവ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിശാലിനാണ് പരിക്കേറ്റത്.
ഇയാളുടെ ഇടത് കൈക്ക് ആഴത്തില്‍ മുറിവേറ്റിരുന്നു.
ആദ്യം കാഞ്ഞങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇടത് കൈക്കേറ്റ പരിക്ക് ഗുരുതരമായ തിനാല്‍ പരിയാരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. അമ്പലത്തറ എസ്. ഐ എം . വി . പ്രകാശനാണ് പരിയാരത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതി
സഹായത്തിനായി ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു. അക്രമം നടന്ന പാര്‍ട്ടി ഓഫീസില്‍ ചോര പാടുകള്‍ കണ്ടതാണ് വഴി തിരിവായത്. തുടര്‍ന്ന് പ്രദേശത്തെ നിരവധി സി. സി. ടി. വി കള്‍ പൊലീസ് പരിശോധിച്ചു. രണ്ട് പേര്‍ സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യം ലഭിച്ചതോടെ നാട്ടുകാര്‍ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയുടെ മാതാവിനെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ചികില്‍സ തേടി പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രതികള്‍ ഉള്ളതായി വ്യക്തമായത്. പാര്‍ട്ടി ഓഫീസിന്റെ എട്ട് ജനാല ചില്ലുകള്‍ അടിച്ച് തകര്‍ത്തിരുന്നു. ഈ സമയത്താണ് പ്രതിക്ക് പരിക്കേറ്റത്. പാര്‍ട്ടി ഓഫിസിന് മുന്നിലെ കൊടിമരവും തകര്‍ത്തു. ഒരു കിലോമീറ്റര്‍ അകലെ മേലെ എണ്ണപ്പാറയിലെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കൊടിമരവും തായന്നൂര്‍ ജംഗ്ഷനില്‍ സി.പി.എം കൊടിമരവും ഫ്‌ളക്‌സ് ബോര്‍ഡും തകര്‍ത്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്
ചെയ്തു.
് സ്വര്‍ണ്ണവില ഉയര്‍ന്നു
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,250 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,06,600 രൂപയുമാണ്




