എഡ്യൂ ട്രെന്‍ഡ്‌സ് 2026 സംസ്ഥാന തല പുരസ്‌കാര തിളക്കത്തില്‍ എയ്‌ടെക്.

കാസര്‍ഗോഡ് (എറണാകുളം):
എഡ്യൂ ട്രെന്‍ഡ്‌സ് 2026 പുരസ്‌കാര വേദിയില്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കി എയ്‌ടെക് കേരളയും
സഹസ്ഥാപനമായ ശ്രീശങ്കരാചാര്യ എജുക്കേഷന്‍ സൊസൈറ്റിയും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഗ്രാഫിക് ഡിസൈനിങ്,ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയോടൊപ്പം
അക്കൗണ്ടിംഗ് രംഗത്തെ നൂതന സോഫ്റ്റ്വെയറുകളും, ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സുകളും മികച്ച രീതിയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എയ്‌ടെക്.

2025-26 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ‘മെറ്റ’ സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ സ്ഥാപനത്തിനുള്ള സംസ്ഥാന തല ഗോള്‍ഡ് അവാര്‍ഡും, ടി ഡി എസ് സിമുലേറ്റര്‍ സര്‍ട്ടിഫിക്കേഷന് സംസ്ഥാന തലത്തില്‍
സില്‍വര്‍ അവാര്‍ഡും നേടുന്നതിനൊപ്പം,
ജില്ലാതലത്തില്‍ മികച്ച എഡ്യൂ ടെക് സ്ഥാപനത്തിനുള്ള എക്‌സലന്‍സ് അവാര്‍ഡും എയ്‌ടെക് കേരള കരസ്ഥമാക്കി.

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ എയ്‌ടെക് മാനേജിങ് ഡയറക്ടര്‍ അശ്വതി മനോജ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

പുതിയകാലത്തിന് യോജിച്ച സ്‌കില്‍ കോഴ്‌സുകള്‍ നല്‍കുന്നതിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ ഇനിയും മുന്നോട്ടു പോകുമെന്ന് ചെയര്‍മാന്‍ മനോജ് കുമാര്‍ മേലത്ത് പറഞ്ഞു.

Scroll to Top