കാസര്‍കോടും കടന്ന് പ്രശസ്തമായ ഫാഷന്‍ പ്രൊഫഷണല്‍ വസ്ത്ര ബ്രാന്‍ഡായി മാറിയ ബെന്‍സര്‍ കോസ്റ്റ്യൂംസ് ഇന്ന് ഫാഷന്‍ ലോകത്തെ ട്രെന്‍ഡിംഗ് നെയിമാണ്. ഷെഫീഖ് ബെന്‍സറിന്റെ കോസ്റ്റ്യൂംസ് ഡിസൈംനിഗ് മികവിലാണ് ബെന്‍സര്‍ ഇന്ന് ആരെയും കൊതിപ്പിക്കുന്ന ഈ ഒരു ഉയര്‍ച്ചയുടെ കൊടുമുടിയിലെത്തിയത്.
ഫാഷന്‍ മേഖലയായതിനാല്‍ തന്നെ ഫാഷന്‍ ലോകത്തെയും, സിനിമാ മേഖലയിലെയും നിരവധി പേര്‍ കാസര്‍കോടിന്റെ സ്വന്തം കോസ്റ്റ്യൂംസ് ഡിസൈനറായ ഷെഫീഖ് ബെന്‍സറിന്റെ സുഹൃത്തുകളാണ്.
പ്രശസ്ത സിനിമാ താരങ്ങളുള്‍പ്പെടെയുള്ളവര്‍പല വിശിഷ്ട പരിപാടികളില്‍ ഷെഫീഖ് ബെന്‍സര്‍ ഡിസൈന്‍ ചെയ്തു നല്കിയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയത് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്.
ഇത്തരത്തില്‍ ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും സെലിബ്രിറ്റികളുടെ പ്രിയങ്കരനായി മാറുകയും ചെയ്ത ഷെഫീഖിനെ ഇന്‍സ്റ്റഗ്രാമില്‍ ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ താരം സാക്ഷാല്‍ ടൈറീസ് ഗിബ്‌സണ്‍ ഫോളോ ചെയ്തത് മറ്റൊരു അംഗീകരമായി മാറി.
ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്ക് സുപരിചിതനാണ് ടൈറീസ് ഗിബ്‌സണ്‍. പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര പരമ്പരയായ ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ (Fast & Furious)-ലെ ‘റോമന്‍ പിയേഴ്‌സ്’ എന്നകഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. കോമഡിയും മാസ് ആക്ഷനും ചേര്‍ന്ന ഈ കഥാപാത്രം വന്‍ ജനപ്രീതിയാണ് നേടിയത്. നടന്‍ എന്നതിലുപരി ടൈറീസ് ഗിബ്‌സണ്‍ ഒരു പ്രശസ്ത അമേരിക്കന്‍ R&B ഗായകനും, മോഡലും, എഴുത്തുകാരനുമാണ്. ‘ട്രാന്‍സ്‌ഫോര്‍മേഴ്‌സ്’ (Transformers) സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിന്റെ ആഡംബരങ്ങളില്‍ നിന്ന് മാറി പലപ്പോഴും മനസ്സിന് സമാധാനം കണ്ടെത്താന്‍ ഇന്ത്യയുടെ ആത്മീയ വഴികള്‍ തെരെഞ്ഞെടുക്കാറുള്ള ടൈറീസ് ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. ആത്മീയ പ്രിയത്തിനപ്പുറത്ത് ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ഫാഷന്‍ ട്രെന്റിന്റെ ചലനങ്ങള്‍ കൂടി അദ്ദേഹം നിരീക്ഷിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഷെഫീഖ് ബെന്‍സറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തതിലൂടെ വ്യക്തമായിരിക്കുന്നത്.
ടൈറീസ് ഗിബ്‌സണ്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരിക്കുന്ന കേരളത്തിലെ ഏക ആളാണ് ഷെഫീഖ് ബെന്‍സര്‍. ഇന്‍സ്റ്റഗ്രാമില്‍ 1.23 ലക്ഷം ഫോളോവേഴ്‌സാണ് ഷെഫീഖിനുള്ളത്.
ഇതില്‍ സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു. ഒരു സാധാരണ വസ്ത്രക്കടയില്‍ നിന്നും തുടങ്ങി ഇന്ന് മോളിവുഡിലെയും, ബോളിവുഡിലെയും സെലബ്രിറ്റികള്‍ക്ക് വരെ വ്‌സത്രങ്ങള്‍ നെയ്തുകൊടുക്കുന്ന ഉയരങ്ങളിലേക്ക് ഷെഫീഖ് ബെന്‍സര്‍ നടന്ന് കയറിയതോട് ഫാഷനോടുള്ള പാഷനിലൂടെയും ഒപ്പം കഠിനാധ്വാനത്തിലൂടെയുമാണ്.
മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വീരാജിനും, റാപ്പര്‍ വേടനും ബോളിവുഡ് താരങ്ങള്‍ക്കുമുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് ഷെഫീഖിന്റെ ബെന്‍സര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായ വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന ജോഡികളുടെ വിവാഹാഘോഷത്തില്‍ മലയാളിയും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുള്ള ഷെഫീഖ് ബെന്‍സര്‍ ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചെത്തിയത് വൈറലായി മാറിയിരുന്നു. മനോഹരമായതും, ആരെയും ആകര്‍ഷിക്കുന്നതുമായ ഈ കോസ്റ്റ്യുമിന് ഫാഷന്‍ ലോകത്ത് നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്. ഇന്ത്യയിലുടനീളം കസ്റ്റമൈസ് വെഡ്ഡിംഗ് സ്യൂട്ടുകള്‍ തയ്യാറാക്കി നല്‍കുന്ന ബെന്‍സറിന് ഇന്ന് കാസര്‍കോടും മംഗലാപുരത്തും കോഴിക്കോടും സ്വന്തമായി ഷോറൂമുകളുണ്ട്




