ഡോക്ടേഴ്സ് ഡേ; കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഡോക്ടര്‍ ശര്‍മയെ ആദരിച്ചു

കാസര്‍കോട് ഇത്തവണത്തെ ഡോക്ടേഴ്സ് ഡേ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് വിപുലമായ
പരിപാടികളോടെ ആചരിച്ചു. കാസര്‍കോട്ടെ പ്രശസ്ത ഡോക്ടറായ ഡോക്ടര്‍ ശര്‍മയെ മെമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.പ്രസിഡണ്ട് റാഷിദ് പെരുമ്പള മെമെന്റോ കൈമാറി. സെക്രട്ടറി കൃഷ്ണനുണ്ണി പൊന്നാട അണിയിച്ചു. ട്രഷറര്‍ ലത്തീഫ് ടോട്ടോ മാള്‍, സെക്കന്‍ഡ് വൈസ് പ്രസിഡന്റ് ലത്തീഫ് ചായ് കഥ, മെമ്പര്‍ മുന്‍സിര്‍ അരമന എന്നിവര്‍ സംബന്ധിച്ചു. പല കോര്‍പ്പറേറ്റ് ഡോക്ടര്‍മാരും 400- 500 രൂപ ഫീസ് ഈടാക്കുമ്പോള്‍ 40 വര്‍ഷക്കാലമായി കാസര്‍കോടിന്റെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ശര്‍മ്മ സാധാരണ ജനങ്ങള്‍ക്കും താങ്ങാവുന്ന രീതിയില്‍ 200 രൂപയാണ് ഫീസ് വാങ്ങുന്നത്..മാതൃക പരമായ ഈ സേവനം മുന്‍ നിര്‍ത്തിയാണ് കാസര്‍കോടിന്റെ ജനകീയ ഡോക്ടറായ ഡോക്ടര്‍ ശര്‍മയെ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ആദരിച്ചത്.സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കും,നിര്‍ധനര്‍ക്കും,രേഗികള്‍ക്കും തണലേകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ്
കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച് വരുന്നത്. നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന നോ ഹന്‍ഗ്രി പദ്ധതി, കാസര്‍കോടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, ബിസിനസ്, പരിസ്ഥിതി രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനും, വികസനം കൊണ്ടുവരുന്നതിനുമായുള്ള റെസ് അപ്പ് കാസര്‍കോട് പദ്ധതി, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠന സഹായ പ്രവര്‍ത്തനങ്ങള്‍,തുടങ്ങി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

Scroll to Top