മൊഗ്രാല്‍ പുത്തൂരില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

മൊഗ്രാല്‍പുത്തൂര്‍ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോയുടെ എച്ച് എം സി യോഗം പഞ്ചായത്ത് പ്രസിഡണ്ട്
കെ എം അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ആശുപത്രിയില്‍ വരുന്ന രോഗികളുടെ അസൗകര്യങ്ങള്‍
പരിഹരിക്കുന്നത് ചര്‍ച്ച ചെയ്തു.
വരവ് ചെലവ് കണക്ക്
അവതരിപ്പിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.മെഡിക്കല്‍ ഓഫീസര്‍ ഡോ സോയ, വൈസ് പ്രസിഡണ്ട് അര്‍ഫാന ,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെര്‍ണ്‍ മാഷിദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോയ, മെമ്പര്‍ അസ്മിന, മാഹിന്‍ കുന്നില്‍ സംബന്ധിച്ചു.

Scroll to Top