Home Kerala ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

by KCN CHANNEL
0 comment

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

You may also like

Leave a Comment