എസ്‌ഐആര്‍: ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതയും,കരുതലും വേണം.-മൊഗ്രാല്‍ ദേശീയ വേദി.

മൊഗ്രാല്‍. എസ്‌ഐആറില്‍ അവ്യക്തതയും, വ്യാപക തെറ്റുകുറ്റങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ജാഗ്രതയും,കരുതലും വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി അഭിപ്രായപ്പെട്ടു.

നിലവിലെ തീരുമാനപ്രകാരം ഡിസംബര്‍ 4 വരെയാണ് എന്യുമറേഷന്‍ പ്രക്രിയകള്‍ നടക്കുന്നത്. അപ്പോഴേക്കും നമ്മുടെ ഫോമുകള്‍ ബി എല്‍ ഒ മാര്‍ സബ്മിറ്റ് ചെയ്തു കഴിയേണ്ടതുണ്ട്.
ഇപ്പോഴത്തെ അവസ്ഥ വെച്ചുനോക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഒരു നിമിഷം പോലും പാഴാക്കാതിരുന്നാല്‍ മാത്രമേ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വോട്ടര്‍മാര്‍ക്ക് സാധിക്കുകയുള്ളൂ.

ഡിസംബര്‍ 9 നാണ് പുതിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.ഫോം പൂരിപ്പിച്ചു നല്‍കിയ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കും.എന്നാല്‍ ഫോം നല്‍കുമ്പോള്‍ 2002 ലെ വോട്ടര്‍ പട്ടികയുമായിട്ട് സ്വന്തം പേരോ,അച്ഛന്‍ അമ്മ,അമ്മൂമ്മ, മുത്തച്ഛന്‍ എന്നിവരില്‍ ആരെയെങ്കിലുമോ ലിങ്ക് ചെയ്യാന്‍ പറ്റാത്തവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്.
2002 ലെ വോട്ടര്‍ പട്ടികയുമായിട്ട് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ലിംഗ് ചെയ്യാത്ത വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ തുടരണമെങ്കില്‍ അവരുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ് നല്‍കുകയാണ് ചെയ്യുക.അപ്പോള്‍ രേഖകള്‍ സമര്‍പ്പിക്കണം.

01/07/1987 നു മുമ്പ് ജനിച്ചവരാണെങ്കില്‍ ജനന തീയ്യതിയും,ജനന സ്ഥലവും തെളിയിക്കുന്ന രേഖ.
01/07/1987 നും 02/12/2004 നും ഇടയില്‍ ജനിച്ചവരാണെങ്കില്‍
സ്വന്തം ജനന തീയ്യ തിയും,ജനനസ്ഥലവും തെളിയിക്കുന്ന രേഖ. മാതാവിന്റെയോ, പിതാവിന്റെയോ (ഏതെങ്കിലും ഒരാളുടെ) ജനന തീയ്യതിയും, ജനനസ്ഥലവും തെളിയിക്കുന്ന രേഖ.
2004 ഡിസംബര്‍ 2 നു ശേഷം ജനിച്ചവരാണെങ്കില്‍
സ്വന്തം ജനന തീയ്യ തിയും,ജനനസ്ഥലവും തെളിയിക്കുന്ന രേഖ.
മാതാവിന്റെയും പിതാവിന്റെയും (രണ്ടുപേരുടെയും) ജനന തീയ്യതിയും, ജനനസ്ഥലവും തെളിയിക്കുന്ന രേഖ. ഇവ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുക്കി വെക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങള്‍ വോട്ടര്‍മാരില്‍ ഉണ്ടാകണം.

ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച 12 ഓളം രേഖകളുണ്ട്.അതില്‍ ഏതെങ്കിലും രേഖകള്‍ കൊണ്ട് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിച്ചാല്‍ മതിയാകും.12 എണ്ണത്തില്‍ നിന്ന് നമുക്ക് എളുപ്പം തയ്യാറാക്കി വെക്കാന്‍ പറ്റുന്ന ആറെണ്ണം ഇനി പറയുന്നവയാണ്.
പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്,
ആധാര്‍ കാര്‍ഡ് (09/09/2025 ലെ കമ്മീഷന്റെ ഉത്തരവ് പ്രകാരം),ജനന സര്‍ട്ടിഫിക്കറ്റ്,
പാസ്‌പോര്‍ട്ട്,ജാതി സര്‍ട്ടിഫിക്കറ്റ് (ഒബിസി/ എസ് സി/ എസ് ടി)
സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്.

ബോധവല്‍ക്കരണ പരിപാടി പി മുഹമ്മദ് നിസാര്‍ പെര്‍വാഡ് ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിഹാബ് കൊപ്പളം,എം മാഹിന്‍ മാസ്റ്റര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി പിഎം മുഹമ്മദ് കുഞ്ഞ് സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,ദേശീയവേദി ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്,എം എ അബ്ദുല്‍ ഖാദര്‍ നട് പ്പളം,കെ മുഹമ്മദ് കുഞ്ഞി നാങ്കി,സെഡ് എ മൊഗ്രാല്‍,എംജി അബ്ദുല്‍ റഹ്‌മാന്‍, അനീസ് കോട്ട,എ എച്ച് ഇബ്രാഹിം,എം എ മൂസ,റിയാസ് കരീം,ടി കെ അന്‍വര്‍,ബി എ മുഹമ്മദ് കുഞ്ഞി, എംപിഎ കാദര്‍, അബ്ദുല്ല മൈമൂനഗര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മുഹമ്മദ് അബ്‌ക്കോ,പി വി അന്‍വര്‍, വിജയകുമാര്‍,എച്ച് എം കരീം,എം എം റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,മുഹമ്മദ് സ്മാര്‍ട്ട്,അഷ്‌റഫ് സാഹിബ്,ടി എ ജലാല്‍,അബ്ദുള്ള കുഞ്ഞി നട്പ്പളം, അഷ്‌റഫ് പെര്‍വാഡ്, അഷ്റഫ് സാഹിബ്,നൗഷാദ് മലബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top