കണ്ണൂര്‍ : ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.എം.ശ്രീ പ്രതിഷേധ സംഗമവും മാര്‍ച്ചും കണ്ണൂരില്‍ വെച്ച് നടന്നു. പ്രതിഷേധ സംഗമം മുന്‍ കേരള നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ആണ് പി എം ശ്രീ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇടതുപക്ഷ സര്‍ക്കാര്‍ മരവിപ്പിച്ച പി എം ശ്രീ വീണ്ടും നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും ബിജെപിയുടെ താല്‍പ്പര്യങ്ങള്‍കൊപ്പം ആണ് സതീശനും കൂട്ടാളികളും എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വലിയ രീതിയില്‍ ഹാക്ക് ചെയ്ത് കൊണ്ട് ബിജെപി തങ്ങളുടെ അധികാരം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍
രാജ്യം ബാലറ്റിലേക്ക് തിരികെ പോകേണ്ട അനിവാര്യഘട്ടത്തില്‍ ആണ് നാഷണല്‍ യൂത്ത് ലീഗ് ഇത്തരം ഒരു ക്യാമ്പയിന്‍ നടത്തുന്നത് എന്നത് പ്രസക്തമാണെന്നും മുന്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു.
തിരെഞ്ഞെടുപ്പുകളില്‍ ഇവിഎം തട്ടിപ്പ് സംശയാസ്പദമാവുന്ന പശ്ചാത്തലത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന
ക്യാമ്പയിന്‍ ഉദ്ഘാടനം മുന്‍ മന്ത്രിയും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ്മായ അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.
സംഘപരിവാര്‍ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നിന്ന് മാറി പഴയ രീതിയില്‍ ഉള്ള പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തല്‍ അനിവാര്യമാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കള്‍ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കില്‍ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും ബിജെപിക്ക് അധികാരത്തില്‍ വരാനുള്ള സാഹചര്യം ഇവിഎം തട്ടിപ്പിലൂടെ അവര്‍ നടത്തും എന്നതില്‍ മതേതര കേരളത്തിന് ആശങ്കയുണ്ട്.
ആയതിനാല്‍ ‘ബാലറ്റിലേക്ക് തിരികെ’ എന്ന ക്യാമ്പയിന്‍ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ നിര്‍വ്വഹിച്ചു.
കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് നാഷണല്‍ യൂത്ത് ലീഗ്
സംസ്ഥാന പ്രസിഡന്റ്)
ഫാദില്‍ അമീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും ക്യാമ്പയിന്‍ കണ്‍വീനറുമായ കെ.വി.അമീര്‍ സ്വാഗതം പറഞ്ഞു.
ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്
സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം ബണ്ടിച്ചാല്‍ ,
അഡ്വ. അജയകുമാര്‍ (സിപിഐ ജില്ലാ കമ്മിറ്റി അംഗം), കെ.പി.പ്രവീണ്‍ MLA (RJD സംസ്ഥാന സെക്രട്ടറി), ബാബു ഗോപിനാഥ് ( കോണ്ഗ്രസ് .എസ് സംസ്ഥാന ജന.സെക്രട്ടറി),
കാസിം ഇരിക്കൂര്‍ (INL സംസ്ഥാന ജനറല്‍ സെക്രട്ടറി),
ബി.ഹംസ ഹാജി (INL സംസ്ഥാന ട്രഷറര്‍),എം.എ ലത്തീഫ്(INLസംസ്ഥാന സെക്രട്ടറി),
മുനീര്‍ ( INL കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി), സാലിഹ് മട്ടന്നൂര്‍ (NYL കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), സിറാജ് വയക്കര (NYL കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി), ഖത്തര്‍ ഐ.എം സി.സി നേതാവ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.
നേതാക്കളായ
സഹീര്‍ കണ്ണൂര്‍, ശംസാദ് മറ്റത്തൂര്‍, അഷ്‌റഫ് പുതുമ, നൗഫല്‍ തടത്തില്‍, ഷമീര്‍ താമരശ്ശേരി
മിസ്റാന്‍, ഹര്‍ഷദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.




