കിണറില്‍ വീണ വയോധികനെ അഗ്‌നിരക്ഷാസേന രക്ഷപെടുത്തി.

കാസറഗോഡ് മേല്പറമ്പ് അണിഞ്ഞ എന്ന സ്ഥലത്തു കിണറില്‍ വീണ വയോധികനെ അഗ്‌നിരക്ഷാസേന രക്ഷപെടുത്തി. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. അണിഞ്ഞയിലെ രാജ്മോഹന്‍ (65) എന്നയാളാണ് വീട്ടുവളപ്പിലെ 25 കോല്‍ താഴ്ച്ചയും 8 കോലോളം വെള്ളവുമുള്ള കിണറില്‍ അബദ്ധത്തില്‍ വീണത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി അമല്‍രാജ് കിണറിലിറങ്ങി റെസ്‌ക്യൂ നെറ്റില്‍ രാജ്മോഹനെ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. ഇയാള്‍ക്കു പരിക്ക് ഒന്നുമില്ല.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ക്. വി. ജിതിന്‍ കൃഷ്ണന്‍, ഇ പ്രസീദ്, ഹോം ഗാര്‍ഡ്മാരായ എന്‍ പി രാഗേഷ്, വി വി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

Scroll to Top