കാസര്‍കോട്: ഉദുമ പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജമാ അത്ത് കമ്മിറ്റിയുടെയും യുഎഇ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്പീഡ് വേ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് വിദ്യാഭ്യാസ അവാര്‍ഡ് ദാനം ജനുവരി 19ന് വൈകുന്നേരം നാല് മണിക്ക് ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഉദുമ പഞ്ചായത്ത്തലത്തില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്കും ജെംസ് സ്‌കൂളില്‍ നിന്നും പത്താം തരത്തില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, അല്‍ മദ്രസത്തുല്‍ ഇസ് ലാമിയയില്‍ നിന്ന് പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയവര്‍ക്കും സ്വര്‍ണമെഡല്‍ വിതരണം നടത്തും.
ഉദുമ പടിഞ്ഞാര്‍ മഹല്ല് പരിധിയില്‍ നിന്നും എസ് എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ സെക്കന്ററി, ഹയര്‍ സെക്കന്ററി, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്കും ജെംസ് സ്‌കൂളില്‍ നിന്നും എല്‍കെജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും അല്‍ മദ്രസത്തുല്‍ ഇസ് ലാമിയയില്‍ നിന്ന് ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉന്നത വിജയം നേടിയവര്‍ക്കും എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ജെംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് നല്‍കും.
നാല് മണിക്ക് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്യും.യുഎഇ കമ്മിറ്റി ഓഡിറ്റര്‍ ഷാഫി തോട്ടപ്പാടി അധ്യക്ഷത വഹിക്കും. ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ബല്ല്യ റഷാദി പ്രഭാഷണം നടത്തും. ഉദുമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ചന്ദ്രന്‍, കെ ശകുന്തള, ജലീല്‍ കാപ്പില്‍, ജെംസ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സഫിയ സമീര്‍, മദ്രസ പിടിഎ വൈസ് പ്രസിഡന്റ് പിഎം അബ്ദുല്ലക്കുഞ്ഞി പ്രസംഗിക്കും.
6.30ന് സ്വര്‍ണ മെഡല്‍ വിതരണ ചടങ്ങ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. ഉദുമ പടിഞ്ഞാര്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തും.കാസര്‍കോട് ഡിഡിഇ
ടി വി മധുസൂദനന്‍ മുഖ്യാതിഥിയും സ്പീഡ് വേ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് എംഡി അബ്ദുല്ലക്കുഞ്ഞി ഹാജി സ്പീഡ് വേ വിശിഷ്ടാതിഥിയുമാകും.
അഡ്വ. നജ്മ തബ്ഷിറ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടു കൂടി മികച്ച പ്രകടനം കൈവരിച്ച ജെംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികളും മണ്ണാര്‍ക്കാട് ഖാരിരിയ്യ ഖവാലി ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഖവാലി മെഹ്ഫിലും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ് കോട്ടക്കുന്ന്, ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി
കെ എം സാഹിദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ് മാന്‍ സഫര്‍, വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ കുദ്‌റോളി, ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെഎ റഊഫ് ഫാറൂഖ്, യുഎഇ കമ്മിറ്റി ഓഡിറ്റര്‍ ഷാഫി തോട്ടപ്പാടി എന്നിവര്‍ പങ്കെടുത്തു.
സ്പീഡ് വേ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വിദ്യാഭ്യാസ അവാര്‍ഡ്ദാനം 19ന്
44