എസ് ഐ ആര്‍:ദേശീയവേദിയുടെ ഹെല്‍പ്പ് ഡസ്‌കില്‍ മൊഗ്രാല്‍ വിഎച്ച്എസ്ഇ-എന്‍എസ്എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളും.

മൊഗ്രാല്‍.തദ്ദേശപ്പോരിനിടയില്‍ വോട്ടര്‍മാരില്‍ ഏറെ ആശയകുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുന്ന എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം കഴിഞ്ഞ രണ്ടാഴ്ചയായി പൂരിപ്പിച്ച് നല്‍കുന്ന ഹെല്‍പ്പ് ഡസ്‌കിലെ മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകര്‍ക്ക് സഹായവുമായി മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്ക് ചേര്‍ന്നത് വേറിട്ട കാഴ്ചയായി.

എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് അധ്യാപകന്‍ മുഹമ്മദ് ശിഹാബ് കൊപ്പളം ഫോം പൂരിപ്പിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി.മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് എ എം സിദീഖ്‌റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. വിഎച്ച്എസ്ഇ അധ്യാപിക നജുമുന്നിസാബി കെ എന്‍,ദേശീയവേദി വൈസ് പ്രസിഡണ്ട് മാരായ വിജയകുമാര്‍, എച്ച് എം കരീം,എക്‌സിക്യൂട്ടീവ് അംഗം എം എ മൂസ,കെ മുഹമ്മദ് കുഞ്ഞി നാങ്കി,അബ്ദുള്ള മൈമൂന്‍ നഗര്‍,വിദ്യാര്‍ത്ഥികളായ ഫിദ,നൗഫിദ,ശബാന, നുസ,നിസ,ഇന്‍തിഷ, ബുഷ്റ,അഫ്രാസ്,മുര്‍ത്തള,മുനവ്വറലി എന്നിവര്‍ സംബന്ധിച്ചു.

Scroll to Top