കല്ലട്ര മാഹിന്‍ ഹാജിക്ക് നാടിന്റെ ആദരം; വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

മേല്‍പറമ്പ്: കാസര്‍കോട് മണ്ഡലം എം.എല്‍.എ. കല്ലട്ര മാഹിന്‍ ഹാജിയെ ആദരിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മേല്‍പറമ്പില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ മേഖലകളിലെ പ്രമുഖരുടെ നേതൃത്വത്തില്‍ സംഘാടക സമിതിക്ക് രൂപം നല്‍കിയത്.

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും നാടിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളുടെ വളര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയും, പ്രദേശവാസികള്‍ നേരിടുന്ന സാമ്പത്തിക, കുടുംബ, സ്വത്ത്, വൈവാഹിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ക്രിയാത്മകമായ മധ്യസ്ഥത വഹിച്ച് ജനവിശ്വാസം നേടിയ കല്ലട്ര മാഹിന്‍ ഹാജിക്ക് തനതായ രീതിയിലും വിപുലമായ പരിപാടികളിലൂടെയും സ്വീകരണം നല്‍കി ജനകീയ ആദരവ് അര്‍പ്പിക്കണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

സംഘാടക സമിതിയുടെ ചെയര്‍മാനായി പത്മജി റാവുവിനെയും, വര്‍ക്കിംഗ് ചെയര്‍മാനായി സൈഫുദ്ദീന്‍ കെ. മാക്കോടിനെയും, ജനറല്‍ കണ്‍വീനറായി കെ.പി. അസീസിനെയും വര്‍ക്കിംഗ് കണ്‍വീനറായി അനൂപ് കളനാടിനെയും തെരഞ്ഞെടുത്തു. ഹക്കീം ഹാജി കളനാട് ട്രഷററായും അബൂബക്കര്‍ കടാങ്കോട് ചീഫ് കോ-ഓര്‍ഡിനേറ്ററായും ചുമതലയേല്‍ക്കും.

വൈസ് ചെയര്‍മാന്‍മാരായി ജലീല്‍ കോയ, നാരായണന്‍ കുവ്വത്തൊട്ടി, ഗണേശന്‍ അരമംഗാനം, ഷാഫി നാലപ്പാട്, റഷീദ് ഹാജി കിഴൂര്‍, അബ്ദുല്ല ബ്രദേഴ്‌സ്, കെ.വി. വിജയന്‍ മാസ്റ്റര്‍, ശ്രീധരന്‍ കുവ്വത്തൊട്ടി, ഡോ. റാഫി, ബാബു വള്ളിയോട്, മജീദ് ചെമ്പിരിക്ക, കെ.എം. ഷാഫി, പുരുഷോത്തമന്‍ ചെമ്പിരിക്ക എന്നിവരെയും, ജോയിന്റ് കണ്‍വീനര്‍മാരായി മുഹമ്മദ് കോളിയടുക്കം, രാഘവന്‍ ഉദുമ, മണികണ്ഠന്‍ ചാത്തങ്കൈ, വിനോദ് കുമാര്‍ ചാത്തങ്കൈ, റഫീഖ് മഠത്തില്‍, നസീര്‍ കെ.വി.ടി., ബി.കെ. മുഹമ്മദ് ഷാ, ആശിഖ് കിഴൂര്‍, ശരീഫ് സലാല, ശിഹാബ് കൈനോത്ത്, ഹനീഫ് എം.എം.കെ., റാഷി കല്ലട്ര, അമീര്‍ സിബി, മുസ്തഫ മെയ്യ, കബീര്‍ പള്ളിപ്പുഴ എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ടി.ആര്‍. ഹനീഫ് ആമുഖപ്രഭാഷണം നടത്തി. റാഫി പള്ളിപ്പുറം, റഊഫ് കെ.ജി.എന്‍., അഷറഫ് ഇംഗ്ലീഷ് ,അസീസ് സിബി, മുഷ്താഖ്, റാഫീസ് എന്നിവര്‍ സംസാരിച്ചു. പത്മജി റാവു അധ്യക്ഷത വഹിച്ചു. കെ.പി. അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു. അനൂഫ് കളനാട് നന്ദി രേഖപ്പെടുത്തി.

Scroll to Top