എം എസ് എസ് കാസറഗോഡ് യൂണിറ്റ് സംസ്ഥാന സമ്മേളന പ്രചരണ പരിപാടിയും അംഗത്വ വിതരണവും നടന്നു

. കാസറഗോഡ് മുസ്ലിം സര്‍വീസ് സൊസൈറ്റി (എം എസ് എസ് ) കാസറഗോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന പരിപാടിയുടെ പ്രചരണാര്‍ത്ഥം കൗണ്‍സിലിംഗ് യോഗവും മെമ്പര്‍ഷിപ്പ് വിതരണവും എംപി മഹലില്‍ വെച്ച് നടന്നു. എം എസ് എസ് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസര്‍ പി എം മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി കബീര്‍ ചെര്‍ക്കളം ആമുഖപ്രസംഗം നടത്തി. ഖത്തര്‍ എം എസ് എസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി പഴയകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. യൂണിറ്റ് ജോയിന്‍ സെക്രട്ടറി മുസമ്മില്‍ ടി എച്ച്. നൗഷാദ് ബായിക്കര. ഷാഫി. എ നെല്ലിക്കുന്ന്. ഫാറൂഖ് ഖാസിമി , മുഹമ്മദ് വെല്‍ക്കം. സി ഐ അബ്ദുറഹിം ചെമനാട്. സാദിഖ് മുബാറക്ക്. ടി എം ഷുഹൈബ്. റഹീം തെരുവത്ത്. മധൂര്‍ ശരീഫ്. യൂസഫ് തളങ്കര.ജില്ല എംഎസ്എസ് ഭാരവാഹികളായ എ ഹമീദ് ഹാജി. സി എച്ച് സുലൈമാന്‍. നാസര്‍ ചെമ്മനാട്. ഹനീഫ് പി എം കുഞ്ഞബ്ദുല്ല ജിദ്ദ. തുടങ്ങിയവരും വനിതാ വിങ്ങ് പ്രസിഡന്റ് സാബിറ എവറസ്റ്റ് വനിതാ വിങ്ങ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ അബു മുബാറക്ക് നന്ദിയും പറഞ്ഞു

Scroll to Top