ജലജീവന്‍ മിഷന്‍ യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലയില്‍ ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജലജീവന്‍ മിഷന്‍ ഡിസ്ട്രിക്ട് വാട്ടര്‍ സാനിറ്റേഷന്‍ മിഷന്‍ യോഗം ചേര്‍ന്നു എ.ഡി.എം പി.ഉദയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും പുരോഗതി, തേര്‍ഡ് പാര്‍ട്ടി ഇന്‍സ്പെക്ഷന്‍ ഏജന്‍സികളുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍, വിവിധ റോഡ് കട്ടിംഗ് അനുമതി പുരോഗതി അവലോകനം, പ്രവര്‍ത്തികളുടെ കാലാവധി നീട്ടി നല്‍കിയതുമായി ബന്ധപ്പെട്ട അംഗീകാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാസര്‍കോട് ജില്ലയില്‍ നിലവില്‍ ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ 87835 വാട്ടര്‍ കണക്ഷനുകള്‍ നല്‍കി. തേര്‍ഡ് പാര്‍ട്ടി ഇന്‍സ്പെക്ഷന്‍ ഏജന്‍സികളുടെ കാലാവധി നീട്ടാവുന്നതാണെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ രാജേഷ,് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ കെ. വി ഹരിദാസ് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജു, സൂപ്രണ്ട് എന്‍ജിനീയര്‍ സുദീപ് കുമാര്‍, കേരള വാട്ടര്‍ അതോറിറ്റി, ജനസേചന വകുപ്പ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Scroll to Top