ഗോവിന്ദ പൈ സ്മാരക ഗവ. കോളേജില്‍ സി.ഡി.സി യോഗം ചേര്‍ന്നു

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക (ജി.പി.എം) ഗവണ്‍മെന്റ് കോളേജിന്റെ ഭാവി വികസനം, അടിസ്ഥാന സൗകര്യ വികസനം, അക്കാദമിക് മുന്നേറ്റം എന്നിവ ലക്ഷ്യമിട്ടുള്ള കോളേജ് വികസന സമിതി യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ നവീകരിച്ച ഇന്റ്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കന്നഡ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചുവര്‍ പത്രിക ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്യതു. വിദ്യാര്‍ത്ഥികളുടെ സാഹിത്യ-കലാപരമായ പരിശ്രമങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരുമായി കളക്ടര്‍ ആശയവിനിമയം നടത്തി. സാമൂഹിക സേവനങ്ങളിലും പൗരധര്‍മ്മങ്ങളിലും കൂടുതല്‍ സജീവമായി പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് അലി.കെ, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.ശച്ചീന്ദ്രന്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ സി.ആഗ്നേയ് സായി, കോളേജ് പി.ടി.എ, പി.ഡബ്ല്യു.ഡി (PWD) ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top