മീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു.
അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തില്‍ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ് ,നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിര്‍ത്തിയ ശേഷം പുറത്തിറങ്ങി നില്‍ക്കുന്നതിനിടെ, വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് അബദ്ധത്തില്‍ റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുരന്തമായി വിനോദയാത്ര; അമ്പൂരിയില്‍ വാഹനം ഉരുണ്ട് കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം




