101
മംഗളൂരു: കഴിഞ്ഞ വെള്ളിയാഴ്ച കൊട്ടേക്കര്‍ സഹകരണ സംഘത്തിന്റെ തലപ്പാടി കെ.സി. റോഡിലെ ശാഖയില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ശേഷം കടന്നുകളഞ്ഞ കവര്‍ച്ചക്കാരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മംഗളൂരു പോലീസ് കമ്മീഷണര്‍ പറഞ്ഞു.
മുഖംമൂടി ധരിച്ച അഞ്ച് പേരടങ്ങുന്ന സംഘം കാറില്‍ എത്തി ബാങ്ക് ജീവനക്കാരെ തോക്കുകളും വാളുകളും കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.
കവര്‍ച്ച നടത്തിയ ശേഷം പ്രതി തമിഴ്നാട്ടിലെ തിരുവന്‍വേലിക്ക് പോയിരുന്നു. അറസ്റ്റിലായവരില്‍ നിന്ന് ഒരു തല്‍വാര്‍, രണ്ട് പിസ്റ്റളുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തതായി കമ്മീഷണര്‍പറഞ്ഞു.