95
നെല്ലിക്കുന്ന്: കാസര്‍കോട് ജില്ല A ഡിവിഷനില്‍ കളിക്കുന്ന നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ് ടീം അംഗങ്ങള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ക്ലബ് ക്യാപ്റ്റന്‍ ഇഖ്ബാല്‍ ചാലയ്ക്ക് നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. മുഴുവന്‍ കളിക്കാര്‍ക്കുള്ള ക്യാപ് വിതരണം സനു ബി എം വൈസ് ക്യാപ്റ്റന്‍ ഇന്‍ത്തിയാസ് ചാലയ്ക്ക് നല്‍കി ക്ലബ്ബിലും പരിസരത്തുമായി നടന്ന ചടങ്ങില്‍ ബഷീര്‍ എ യു പി എസ് അധ്യക്ഷത വഹിച്ചു. മുനീര്‍, ആരിഫ്, റഖ്‌നുദ്ദീന്‍, സിനു കാര്‍, സനദ് കുമ്പള, അബ്ദുല്ല, ജേഴ്‌സി സ്‌പോണ്‍സര്‍മാരായ ഇജാസ് ചാല, മുസ്തഫ അല്‍ഫ, ചാവി തുടങ്ങിയവര്‍ സംബന്ധിച്ചു ഇന്‍ത്തിയാസ് ചാല സ്വാഗതവും ടീം മാനേജര്‍ സഹീര്‍ ജെയ്യൂ നന്ദിയും പറഞ്ഞു.