ഹാജി ചെര്‍ക്കളം മുഹമ്മദിന് വിട. ചെര്‍ക്കള മുഹിയിദ്ദീന്‍ ജമാഅത്ത് കമ്മിറ്റി അനുശോചന സംഗമം സംഘടിപ്പിച്ചു.

ചെര്‍ക്കള: ഇന്നലെ ചെര്‍ക്കള മുഹിയിദ്ദീന്‍ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷന്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഗോവ സ്റ്റേറ്റ് കെഎംസിസി കമ്മിറ്റി പ്രസിഡന്റും കൂടിയായ ഹാജി ചെര്‍ക്കള മുഹമ്മദിന് നാടിന്റെ യാത്രാമൊഴി. ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളി പരിസരത്താണ് അനുശോചന യോഗം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും ആള്‍ ഇന്ത്യ കെഎംസിയുടെയും സമസ്ത മുഷാവറയുടെയും എസ് വൈ എസ്, എസ് കെ എസ് എസ് എഫിന്റെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നേതാക്കളും വിവിധ മഹല്ലുകളുടെ ഭാരവാഹികളും മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു.

ആക്ടിങ് പ്രസിഡന്റ് ബഷീര്‍ കനിയടുക്കം അധ്യക്ഷത വഹിച്ചു. അല്‍ ഹാഫിദ് ഷമീസ് ഖാന്‍ നാഫിഈ പ്രാര്‍ത്ഥന നടത്തി. മത സ്ഥാപന നിര്‍മ്മാണങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുകയും അതിന് തുടര്‍ച്ച സ്വയം ഉണ്ടാക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളിലും കണിശത ചെയ്യുന്നതും അനുശോചന സന്ദേശത്തില്‍ നേതാക്കള്‍ എടുത്ത് പറഞ്ഞു. പളളി കമ്മിറ്റി ട്രഷറര്‍ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള ആമുഖമായി അനുശോചന സന്ദേശം നല്‍കി. എം എസ് മദനി തങ്ങള്‍ ഓലമുണ്ട, റവറന്റ് ഫാദര്‍ മാത്യു ബേബി, സി ടി അഹമ്മദലി, ചെങ്കള അബ്ദുല്ല ഫൈസി, എന്‍ എ നെല്ലിക്കുന്ന്, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, നൗഷാദ് ബെങ്കളൂര്‍, സുലൈമാന്‍ ഉസ്താദ്, എം സി ഖമറുദ്ദീന്‍, ഖലീല്‍ ഹുദവി, ഷാഫി കുദ്രോളി, എ അബ്ദുല്ലക്കുഞ്ഞി, കുട്ടിക്ക ഗോവ, കബീര്‍ സാഗര്‍, ഹാജി മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ചെമ്പിരിക്ക, എം എ എച്ച് മഹമൂദ്, ജലീല്‍ എരുതുംകടവ്, എന്‍ എച്ച് മുഹമ്മദ് ഹാജി പള്ളപ്പാടി, സി എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള, മൂസ്സ ബി ചെര്‍ക്കള, ഹമീദലി നദവി ഫൈസി, സി എച്ച്
ബടക്കേക്കര, പി എ അബ്ദുല്ല ടോപ്, ഖാസിം ദാരിമി, സലാം ചെര്‍ക്കള, സി പി മൊയ്തു മൗലവി, അസീസ് കമാലിയ, പി എം നാസര്‍, മുനീര്‍ പി ചെര്‍ക്കള, സിര്‍സി അബ്ദുള്ളക്കുഞ്ഞി, അഹമ്മദ് മല്ലം, ഇസ്മായില്‍ കൊലാച്ചിയടുക്കം, അഷ്‌റഫ് സി എച്ച് എം, ബഷീര്‍ കോട്ടൂര്‍, എസ് മുഹമ്മദ്, ഹാരിസ് തായല്‍ എന്നിവര്‍ അനുശോചിച്ചു. നാസര്‍ ചെര്‍ക്കളം സ്വാഗതവും ഷാഫി ഇറാനി നന്ദിയും പറഞ്ഞു.

ജനാസ നിസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 8.30 മണിക്ക് ചെര്‍ക്കള മുഹിയിദ്ദീന്‍ ജമാഅത്ത് പള്ളിയില്‍ നടന്നു. സഹോദരന്‍ അബ്ദുല്‍ ലത്തീഫ് അസ്‌നവി നേതൃത്വം നല്‍കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് കബറടക്കി

Scroll to Top