മംഗ്ളൂരുവിലെ കോളേജില്‍ ബിസിഎയ്ക്ക് പഠിക്കുന്ന ബന്തിയോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് കര്‍ണാടക കെഎസ്ആര്‍ടിസിബസിലെ കണ്ടക്ടറില്‍ നിന്നും ദുരനുഭവമുണ്ടായത്.. കോളേജിലേക്ക്
പോകുന്നതിനായി ബസ് കയറിയപ്പോള്‍,കണ്ടക്ടറില്‍ നിന്നും മോശം പെരുമാറ്റമുണ്ടാകുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു..ചോദ്യം ചെയ്തപ്പോള്‍, അസഭ്യം പറഞ്ഞതായും, ഡ്രൈവറും കണ്ടക്ടറുടെ പക്ഷം ചേര്‍ന്ന് ദേശീയ പാതയുടെ നടുവില്‍ ബസ് നിര്‍ത്തി തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു..നേരത്തെയും, ഇത്തരത്തില്‍ ഈ കണ്ടക്ടറില്‍ നിന്നും സമാനമായ അനുഭവമുണ്ടായതായും, അന്നും താന്‍ ഇത്തരത്തില്‍ ചോദ്യം ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു..ശല്യം അസഹനീയമായതോടെയാണ് ഇത്തവണ പോലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.ബസുകളില്‍ എന്ത് സുരക്ഷയാണ് തങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ളതെന്നും പെണ്‍കുട്ടി ചോദിക്കുന്നു..
തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് പെണ്‍കുട്ടിക്ക് മഞ്ചേശ്വരം പോലീസില്‍ പാരാതി നല്‍കി..കാസര്‍കോട്ട് നിന്നുമുള്‍പ്പെടെ അതിര്‍ത്തി പ്രദേശത്ത് നിന്നും നിരവധി പെണ്‍കുട്ടികളാണ് മംഗ്ളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്…കര്‍ണാടക കെഎസ് ആര്‍ടിസി ബസുകളെയാണ് മിക്കവരും മംഗ്ളൂരുവിലെത്തുവാന്‍ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ ബസുകളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കണ്ടക്ടറില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടാകുന്നത് രക്ഷിതാക്കള ആശങ്കയിലാഴ്ത്തുന്നതാണ്…സംഭവം വലിയ ചര്‍ച്ചയായതോടെ മംഗാലാപുരത്തേക്കും തിരിച്ചുമുള്ള ബസുകളില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്..




