ഫല വൃക്ഷ തൈകള്‍ നട്ടു

കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെയും ഭിന്ന ശേഷി ക്ഷേമ സംഘടനയുടെയും സംയുക്ത അഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ജില്ലാ ആയുര്‍വേദ ആശുപത്രി പടന്നക്കാട് കോമ്പൗണ്ടില്‍ ഫല വൃക്ഷ തൈകള്‍ നട്ടു.കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ജിഷ ഉത്ഘാടനം ചെയ്തു.ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് സൂപ്രണ്ട് Dr ബിന്ദു എ അധ്യക്ഷത വഹിച്ചു.കാസര്‍ഗോഡ് ജില്ലാ യൂത്ത് റെഡ് ക്രോസ് കോര്‍ഡിനേറ്റര്‍ എന്‍ അജയകുമാര്‍ പദ്ധതി വിശദീകരിച്ചു.ഇ വി പദ്മനാഭന്‍,സുബൈര്‍,Dr എ എം അജേഷ്,മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു

Scroll to Top