ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്, യുഡിഎഫ് മികച്ച വിജയം നേടും. അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി .

    ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. പ്രാദേശിക ഭരണ തലങ്ങളില്‍ കഴിവ് തെളിയിച്ചവരെ ഉള്‍പ്പെടുത്തിയതും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍  നല്‍കിയതും യുഡിഫിന്റെ വിജയത്തിന് ശക്തി പകരും. ഒമ്പത്  വര്‍ഷത്തെ ഇടതു പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ജന വികാരം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും യോഗം വിലയിരുത്തി.ജില്ലാ പ്രസിഡണ്ട് അബ്ദുള്‍റഹ്‌മാന്‍ ഹാജി അധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷറര്‍ പികെ അഹ്‌മദ് ബല്ല കടപ്പുറം ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി .ഈദുല്‍ ഇത്തിഹാദിന്റെ ഭാഗമായി വി ലവ് യുഎഇ എന്ന പേരില്‍ കലാ കായിക മത്സരങ്ങളും ഫാമിലി മീറ്റും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.സംസ്ഥാന സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല , ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് വൈസ് പ്രസിഡന്റ് സി സമീര്‍ തൃക്കരിപ്പൂര്‍  , ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി,അബ്ദുല്‍ റഹ്‌മാന്‍ പൊവ്വല്‍ , മണ്ഡലം നേതാക്കളായ അസിസ് പെര്‍മുദ , ഷാ ബന്ദിയോട് , അസിസ് ആറാട്ട് കടവ് , ബദ്റുദ്ധീന്‍ ബെല്‍ത്ത , നൗഷാദ് മിഹ്രാജ് , നാസര്‍ കോളിയടുക്കം , സി എച് അബ്ദുസ്സലാം , മിദ്ലാജ് കുശാല്‍ നഗര്‍ , മുഹമ്മദ് പടന്ന , മുസബ്ബിര്‍ തൃക്കരിപ്പൂര്‍ ,ഇസ്മായില്‍ അഞ്ചിലത്ത് , അഷ്റഫ് കൊത്തിക്കാല്‍ , മുഹമ്മദ് ആലംപാടി  എന്നിവര്‍ സംസാരിച്ചു .ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് മീത്തല്‍ മാങ്ങാട് സ്വാഗതവും സെക്രട്ടറി റാഷിദ് എടത്തോട് നന്ദിയും അറിയിച്ചു .
Scroll to Top