കാസര്‍ഗോഡ് അശ്വിനി നഗറിലെ APIS Institute of Paramedical Science-നെ പ്രതിനിധീകരിച്ച് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തിന്റെ ക്യാമ്പസ് വിഭാഗത്തില്‍ പങ്കെടുത്ത ബി.വോക് റേഡിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇബ്രാഹിം അമര്‍ ആയിഷത്ത് മിന്നത്ത് മികച്ച വിജയം കരസ്ഥമാക്കി സംസ്ഥാനതല സാഹിത്യോത്സവത്തിലേക്ക് യോഗ്യത നേടി.
വിദ്യാര്‍ത്ഥികളുടെ ഈ ശ്രദ്ധേയമായ നേട്ടത്തില്‍ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ KPV Rajeevan, ഡയറക്ടര്‍ Abu Yazar KP, പ്രിന്‍സിപ്പല്‍ Fathimath Soujana PK, അധ്യാപകരായ Shama Shaza, Divyasree, Malavika എന്നിവര്‍ ഇരുവരെയും അനുമോദിക്കുകയും സംസ്ഥാനതല മത്സരത്തില്‍ മികച്ച വിജയം കൈവരിക്കാന്‍ ആശംസകള്‍ നേര്‍ക്കുകയും ചെയ്തു.




