ചെന്നൈ: സെപ്റ്റംബറില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തില്‍, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആള്‍ക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഒരു രൂപ പോലും കൈക്കൂലി നല്‍കരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ കരൂരില്‍ സ്മാരകം നിര്‍മ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരില്‍ എത്തുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തും. മരിച്ചവരുടെ ആശ്രിതരായ 32 പേര്‍ക്ക് വിജയ് നിയമന ഉത്തരവ് കൈമാറും
കരൂര്‍ ദുരന്തം രാഷ്ട്രീയ ചതി, പൊലീസ് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് വിജയ്; തമിഴ്‌നാട്ടില്‍ അഴിമതി അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി




