49
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളില്‍. ഇന്ന് പവന് 240 രൂപ കൂടി 60,440 രൂപയിലും, ഗ്രാമിന് 30 രൂപ വര്‍ധിച്ച് 7,555 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പ്രാദേശിക വിപണികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. കഴിഞ്ഞ രണ്ടു ദിവസമായി പവന് 60,200 രൂപയും, ഗ്രാമിന് 7,525 രൂപതൃയുമായിരുന്നു. യുഎസ് പ്രസിഡന്റായി ഡൊണള്‍ഡ ട്രംപ് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ ആഗോള സ്വര്‍ണ്ണവിലയും മുകളിലോട്ടാണ്.