ഡയാലൈഫ് ആശുപത്രി അത്യാധുനിക കാന്‍സര്‍ ചികിത്സയും സ്‌ട്രോക്ക് മാനേജ്‌മെന്റും ആരംഭിക്കുന്നു

? കാസര്‍കോട്ടെ ആദ്യത്തെ വെര്‍ട്ടിഗോ ലാബ് ആരംഭിക്കും
? 250 ലേസര്‍ കിഡ്‌നി സ്റ്റോണ്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി
? പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ്, ഡോ. നിഷിത ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം
? രോഗികള്‍ക്ക് മറ്റ് നഗരങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കും
കാസര്‍കോട്: ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കംകുറിച്ച് കാസര്‍കോട് പുലിക്കുന്ന് ടൗണ്‍ ഹാളിന് സമീപമുള്ള ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ‘ആര്‍വിആര്‍ ന്യൂറോ ഓങ്കോ സെന്റര്‍’ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജൂലൈ 27-ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിര്‍വഹിക്കും.

കാസര്‍കോട് എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജി ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാനകാലത്ത്, അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സേവനങ്ങള്‍ ഒരുക്കുന്നത് ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് ഡയാലൈഫ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അത്യാധുനിക ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 250-ാമത് കിഡ്‌നി സ്റ്റോണ്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും ഇതോടൊപ്പം അറിയിക്കുന്നു. മറ്റ് ജില്ലകളെയോ അയല്‍ സംസ്ഥാനങ്ങളെയോ ആശ്രയിക്കാതെ തന്നെ ഈ മേഖലയില്‍ മികച്ച വൈദ്യസഹായം ലഭ്യമാക്കുക എന്നതാണ് ആശുപത്രി ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക ഓങ്കോളജി വിഭാഗം
അര്‍ബുദ രോഗികള്‍ക്ക് സമഗ്രവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡയാലൈഫില്‍ അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മംഗ്‌ളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം പ്രൊഫസറായ ഡോ. നിഷിത ഷെട്ടിയുടെ നേതൃത്വത്തിലാണ് പുതിയ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

കീമോതെറാപ്പി, കാന്‍സര്‍ രോഗനിര്‍ണയം, ചികിത്സാ ആസൂത്രണം, തുടര്‍പരിചരണം, പുനരധിവാസം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര കാന്‍സര്‍ പരിചരണ സേവനങ്ങളാണ് പുതിയ വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും ഓങ്കോളജി വിദഗ്ധരുടെ സേവനവും കാന്‍സര്‍ ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാകും. രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിലൂടെ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും, അതിനായി ആധുനിക പരിശോധനാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ ഓങ്കോളജി വിഭാഗം വരുന്നതോടെ സങ്കീര്‍ണമായ കാന്‍സര്‍ ചികിത്സകള്‍ക്കായി കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് മംഗ്‌ളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ മറ്റ് നഗരങ്ങളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സ്‌ട്രോക്ക് മാനേജ്‌മെന്റും വെര്‍ട്ടിഗോ ലാബും
മംഗ്‌ളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയും ആര്‍വിആര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഡയറക്ടറുമായ പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ് നയിക്കുന്ന ന്യൂറോ ടീം ഡയാലൈഫ് ഹോസ്പിറ്റലില്‍ സ്ഥിരമായി സേവനം നല്‍കും. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വിവിധ രോഗങ്ങള്‍, അപസ്മാരം, പാര്‍ക്കിന്‍സണ്‍സ് രോഗം, തലകറക്കം എന്നിവയ്ക്കുള്ള വിദഗ്ധ പരിശോധനയും ചികിത്സയും രോഗികള്‍ക്ക് ഇനി കാസര്‍കോട് തന്നെ ലഭ്യമാകും.

സ്‌ട്രോക്ക് ഉണ്ടായ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍, ന്യൂറോ ഐസിയു പിന്തുണ, വിദഗ്ധരുടെ നിരന്തര മേല്‍നോട്ടം എന്നിവയോടെ അത്യാധുനിക സ്‌ട്രോക്ക് മാനേജ്‌മെന്റ് യൂണിറ്റും പ്രവര്‍ത്തിക്കും. സ്‌ട്രോക്ക് ബാധിച്ച രോഗികള്‍ക്ക് ആദ്യത്തെ മണിക്കൂറുകളില്‍ നല്‍കുന്ന ചികിത്സ ജീവന്‍ രക്ഷിക്കുന്നതില്‍ അതിനിര്‍ണായകമാണ്.

അതോടൊപ്പം കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വെര്‍ട്ടിഗോ ലാബ് ആരംഭിക്കാനും പദ്ധതിയുണ്ട്. തലകറക്കം, ബാലന്‍സ് പ്രശ്‌നങ്ങള്‍, ഉള്‍ച്ചെവി സംബന്ധമായ രോഗങ്ങള്‍ എന്നിവ അത്യാധുനിക പരിശോധനയിലൂടെ കൃത്യമായി കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള പ്രത്യേക സംവിധാനമായിരിക്കും ഇത്.

തലകറക്കം പോലുള്ള ബുദ്ധിമുട്ടുകളുടെ യഥാര്‍ഥ കാരണം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തത് പലപ്പോഴും ചികിത്സ വൈകാന്‍ കാരണമാകാറുണ്ട്. എന്നാല്‍ ഈ പുതിയ വെര്‍ട്ടിഗോ ലാബ് വരുന്നതോടെ അത്തരം പ്രശ്‌നങ്ങള്‍ക്ക് അതിവേഗം ശാസ്ത്രീയമായ പരിഹാരം കാണാന്‍ സാധിക്കും.

250 കിഡ്‌നി ശസ്ത്രക്രിയകളുടെ വിജയം
2018 മുതല്‍ ഡയബറ്റിക് ആന്‍ഡ് കിഡ്‌നി സെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡയാലൈഫ് ഹോസ്പിറ്റല്‍ പ്രമേഹ ചികിത്സ, വൃക്കരോഗ ചികിത്സ, ഡയാലിസിസ്, യൂറോളജി, ലേസര്‍ കിഡ്‌നി സ്റ്റോണ്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച സേവനമാണ് നല്‍കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമാത്രമല്ല, കര്‍ണാടക ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി രോഗികള്‍ വര്‍ഷങ്ങളായി ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.

ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ഡോ. മൊയ്ദീന്‍ കുഞ്ഞി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മൊയ്ദീന്‍ കുഞ്ഞിക്ക് പുറമെ പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ്, ഡോ. മൊയ്തീന്‍ നഫ്‌സീര്‍, ഡോ. ഹാത്തിം ഹുസൈന്‍, മാനേജര്‍ മന്‍സൂര്‍ ടി എ എന്നിവരും പങ്കെടുത്തു. വിശദവിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 8289881103 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Scroll to Top