മേല്‍പ്പറമ്പ്: മുനീറുല്‍ ഇസ്ലാം മദ്രസാ മീലാദ് പ്രോഗ്രാം ‘നൂറേ മുജസ്സം’ പോസ്റ്ററും തീം സോങും പ്രകാശനം ചെയ്തു. ശനിയാഴ്ച രാവിലെ ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സ്മാരക ലൈബ്രറിയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് മേല്‍പറമ്പ് ജമാഅത്ത് പ്രവാസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും മദ്രസ പി.ടി.എ & മാനേജിംഗ് കമ്മിറ്റി പ്രതിനിധികളും ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശം നിര്‍വ്വഹിച്ചത്.
തീം സോങ്ങിന്റെ റിലീസിംഗ് ജമാഅത്ത് വൈസ് പ്രസിഡണ്ട് ബ്രദേഴ്‌സ് അബ്ദുള്ളക്കുഞ്ഞി ഹാജി നിര്‍വഹിച്ചു.
ഖത്തീബ് അഷ്‌റഫ് റഹ്‌മാനി ചൗക്കി ആമുഖപ്രഭാഷണം നടത്തി.
അബുദാബി കമ്മിറ്റി പ്രസിഡന്റ് ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.
ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി റാഫി പള്ളിപ്പുറം, വൈസ് പ്രസിഡണ്ട് ഹനീഫ് ടി.ആര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ ഹംസ കട്ടക്കാല്‍, യൂസഫ് കൊപ്ര, ഹനീഫ് എം.എം.കെ, മുസ്തഫ മയ്യെ,
അബൂദാബി ട്രഷറര്‍ ഹാരിസ് കല്ലട്ര, അസീസ് സി.ബി, നസീര്‍ മേല്‍പറമ്പ്, പി. ടി. എ ഭാരവാഹികളായ ബദ്‌റുദ്ധീന്‍ സി.ബി, അന്‍വാസ് മദീന, ഫാറൂഖ് ചളയംകോട്, അഷ്റഫ് പള്ളിപ്പുറം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സദര്‍ മുഅല്ലിം മുഹമ്മദലി റഹീമി സ്വാഗതവും പി. ടി. എ പ്രസിഡന്റ് അഷ്റഫ് കൗസര്‍ നന്ദിയും പറഞ്ഞു.




