മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. താമരഭരണി നദിയില്‍ ഭക്തര്‍ വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്തിമ ഉത്തരവിന് മുന്‍പ് എല്ലാവരെയും കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ചെന്നൈ: മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ലെന്ന പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി. ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുജനരോഗ്യവുമായി ബന്ധപ്പെട്ടതെന്ന് കോടതി. ഭക്തര്‍ക്ക് ആത്മീയനേട്ടത്തിനായി ചെയുന്ന കാര്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരം ആകരുത്. താമിരഭരണി നദിയില്‍ ഭക്തര്‍ വസ്ത്രങ്ങളും ചെരുപ്പുകളും മറ്റും ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് പരാമര്‍ശം. ഒരു ദിവസം ഒരു ടണ്‍ മാലിന്യം ആണ് ഉപേക്ഷിക്കപ്പെടുന്നതെന്ന് ശുചീകരണതൊഴിലാളി അറിയിച്ചിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മറ്റുള്ളവരെയും കേട്ടിട്ട് അന്തിമ ഉത്തരവ് ഇറക്കാമെന്ന് കോടതി. ജി ആര്‍ സ്വാമിനാഥന്‍ അടങ്ങുന്ന ബഞ്ചാണ് കേസ് പരി?ഗണിച്ചത്.
ശവസംസ്‌കാര ചടങ്ങുകളുടെ മറവില്‍ ടണ്‍ കണക്കിന് വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ഗ്ലാസ് വസ്തുക്കള്‍ തുടങ്ങിയവ താമിരഭരണി നദിയില്‍ തള്ളുന്നുവെന്നും ഈ ആചാരം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നും എന്നാല്‍, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പൊതുജനങ്ങളെ അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തിരുനെല്‍വേലി ജില്ലാ കളക്ടറോട് വ്യാഴാഴ്ച നിര്‍ദേശിച്ചു. ജലാശയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥനും ബി. പുഗലേന്തിയും ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അംബാസംദുരം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മണ്ഡപത്തിനെതിരെ ആരംഭിച്ച കുടിയൊഴിപ്പിക്കല്‍ നടപടികളെ എതിര്‍ത്ത് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പാപനാശം മുതല്‍ താമിരബരണിയിലെ കുളിക്കടവുകളില്‍ ആയിരക്കണക്കിന് ഭക്തര്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ എത്താറുണ്ടെന്ന് അപ്പര്‍ താമിരബരണി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡബ്ല്യുആര്‍ഒ) കോടതിയെ അറിയിച്ചു. മരിച്ചയാളുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍, ടവലുകള്‍, ചെരിപ്പുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ആചാരപരമായി ഉപേക്ഷിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ആദി അമാവാസായി പോലുള്ള അവസരങ്ങളില്‍, മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തീര്‍ത്ഥാടകര്‍ വന്‍തോതില്‍ എത്താറുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.




