Home Kasaragod കാഞ്ഞങ്ങാട് ഫെസ്റ്റിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത ഉല്‍ഘാടനംനിര്‍വഹിച്ചു.

കാഞ്ഞങ്ങാട് ഫെസ്റ്റിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത ഉല്‍ഘാടനംനിര്‍വഹിച്ചു.

by KCN CHANNEL
0 comment

കാഞ്ഞങ്ങാട് നഗരത്തിനു പുതുപുത്തന്‍ ഷോപ്പിംഗ് ആവേശം പകര്‍ന്നുകൊണ്ട് ബി. എന്‍. ഐ ബേക്കല്‍ കാസറഗോഡ് യൂണിറ്റിന്റ നേതൃത്വ ത്തില്‍ മലയാളമനോരമയുടെ സഹകരണത്തോടെഅലാമിപ്പള്ളി രാജ് റെസിഡന്‍സിയില്‍ കാഞ്ഞങ്ങാട് ഫെസ്റ്റിന് തുടക്കമായി. നഗരസഭാ അധ്യക്ഷ കെ. വി.സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. ബി.എന്‍. ഐ ബേക്കല്‍ ചാപ്റ്റര്‍ പ്രസിഡന്റ് നിതിന്‍നാഗരാജ് നായക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് കെ തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം. എ. ഷെരീഫ്, ഷിജു ചെമ്പ്ര, മനോരമ കോഡിനേറ്റിങ് എഡിറ്റര്‍മുഹമ്മദ് അനീസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ പി. കെ. സജിത്ത്എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ ബിരിയാണി മേളയിലെ വിജയികള്‍ക്ക് ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാടിന് ഉത്സവ നാളുകള്‍ സമ്മാനിച്ചുകൊണ്ട് ജനുവരി 27 വരെ നീണ്ടു നില്‍ക്കുന്നഫെസ്റ്റില്‍ പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി 9 മണി വരെ യുള്ള കാഞ്ഞങ്ങാട്‌ഫെസ്റ്റില്‍ വിവിധ കലാപരിപാടികളുംഅരങ്ങേറും.

You may also like

Leave a Comment