നെല്ലിക്കുന്ന് കണ്ടത്തില്‍ രിഫായിയ്യ മദ്രസ്സക്ക് പുതിയ കമ്മിറ്റി

കാസര്‍കോട്: നെല്ലിക്കുന്ന് കണ്ടത്തില്‍ രിഫായിയ്യ മദ്രസ്സക്ക് പുതിയ
കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആര്‍ പി ബഷീര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിയുടെ വൈസ് പ്രസിഡണ്ട് കുഞ്ഞാമു കട്ടപ്പണി, ഇബ്രാഹിം എന്‍ യു, ഹബീബ് കടപ്പുറം തുടങ്ങിയവര്‍ യോഗം നിയന്ത്രിച്ചു. മുനീര്‍ ബിസ്മില്ല പ്രസിഡന്റായും ആര്‍ പി ബഷീര്‍ സെക്രട്ടറി ആയും ഖലീല്‍ കുമ്പള ട്രഷററായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാര്‍ : അസീസ് മാസ്റ്റര്‍, ഇഖ്ബാല്‍ കുമ്പള. ജോയിന്റ് സെക്രട്ടറിമാര്‍: സമീര്‍ ആമസോണിക്‌സ്, സമീര്‍ കുപ്പി. അംഗങ്ങള്‍: ഇസ്ഹാഖ് എന്‍ ഇ, കരീം പള്ളി വളപ്പില്‍, സാജിദ്, അനീസ് എഞ്ചിനീയര്‍, ജലീല്‍ കട്ടപ്പണി, അബ്ദു എന്‍ എച്ച്, ഉനൈഫ്, മിര്‍ശാദ് (മിച്ചു).

Scroll to Top