ഡാളസിലെ സ്പാനിഷ് കൊടുങ്കാറ്റ് നേരിട്ട് കണ്ട് ലാലേട്ടന്‍

സ്‌പെയിന്‍-ഫ്രാന്‍സ് സെമി കാണാന്‍ സുചിത്രയ്‌ക്കൊപ്പം ഗാലറിയില്‍

അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികള്‍ നിറഞ്ഞൊഴുകിയ ഗാലറിയില്‍ ലാലേട്ടന്റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകര്‍ക്ക് ഇരട്ടി മധുരമായി.
ഡാളസ്: ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കാത്തിരുന്ന സ്‌പെയിന്‍-ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഡാളസ് സ്റ്റേഡിയത്തില്‍ സര്‍പ്രൈസ് ഗസ്റ്റായി മലയാളത്തിന്റെ മോഹന്‍ലാല്‍. ഫ്രഞ്ച് പടയുടെ മുനയൊടിച്ച് സ്‌പെയിന്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത ആവേശപ്പോരാട്ടം നേരിട്ട് കാണാന്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് ലാലേട്ടന്‍ ഗാലറിയിലെത്തിയത്.

അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികള്‍ നിറഞ്ഞൊഴുകിയ ഗാലറിയില്‍ ലാലേട്ടന്റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകര്‍ക്ക് ഇരട്ടി മധുരമായി. സ്‌പെയിനിന്റെ യുവവീര്യവും ഫ്രാന്‍സിന്റെ വമ്പന്‍ അറ്റാക്കിങ്ങും നേര്‍ക്കുനേര്‍ വന്ന മത്സരത്തിന്റെ ഓരോ നിമിഷവും ലാലേട്ടന്‍ ആസ്വദിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.

ഇതാദ്യമായല്ല മോഹന്‍ലാല്‍ ഈ ലോകകപ്പ് വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കന്‍സാസ് സിറ്റിയില്‍ നടന്ന അര്‍ജന്റീന-സ്വിറ്റ്‌സര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം കാണാനും മോഹന്‍ലാല്‍ ഗാലറിയിലെത്തിയിരുന്നു. അര്‍ജന്റീനയുടെ എവേ ജേഴ്‌സി ധരിച്ച്, കൊമ്പന്‍ മീശയും കറുത്ത കണ്ണടയുമായി സ്റ്റേഡിയത്തില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മെസിയും കൂട്ടരും വാം-അപ്പ് ചെയ്യുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന ലാലേട്ടന്റെ വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Scroll to Top