രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയുടെ അവസാന ചിത്രം
പല കാരണങ്ങളാല്‍ തമിഴ് സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പ് വന്ന ചിത്രങ്ങളിലൊന്നാണ് ജനനായകന്‍. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് അഭിനയിച്ച അവസാന ചിത്രം എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തമിഴ് സിനിമയുടെ ഏറ്റവും വലിയ സീസണായ പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചിത്രം വൈകി എന്ന് മാത്രമല്ല, ആറ് മാസത്തിനിപ്പുറവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. എന്നാല്‍ ആരാധകരുടെ ഇത്രയും നീണ്ട കാത്തിരിപ്പിന് ശേഷം ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ റിലീസ് തീയതി സംബന്ധിച്ച് ഏറ്റവും റിപ്പോര്‍ട്ടുകളും എത്തിയിട്ടുണ്ട്.
നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ജനനായകന്റെ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതേസമയം ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. ജൂലൈ 24 ന് ചിത്രം എത്തുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ആരാധകര്‍ മാത്രമല്ല, ചിത്രത്തിന്റെ വിദേശ മാര്‍ക്കറ്റുകളിലെ വിതരണക്കാര്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ ഈ തീയതി ഉറപ്പിച്ചതോടെ ഇതിന് ഒരു ഔദ്യോ?ഗിക ഭാവവും കൈവന്നു. എന്നാല്‍ അതിനും മുന്നേ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന തരത്തിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നു, കീമോ വിവരങ്ങളുമായി ‘കുബേരന്‍’ നായിക ഉമ ശങ്കരി; പ്രാര്‍ത്ഥനയോടെ ആരാധകര്‍
പ്രതീക്ഷിച്ചതിനും ഒരു ദിവസം മുന്‍പേ, അതായത് ജൂലൈ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല ട്രേഡ് അനലിസ്റ്റുകളും തിയറ്ററുകാരുമൊക്കെ ജൂലൈ 23 ന് ചിത്രം എത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോ?ഗിക പ്രഖ്യാപനം ഇനിയെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജൂലൈ 24 ന് എത്തുമെന്ന പ്ലാനിം?ഗില്‍ ചിത്രത്തിന് ചില വിദേശ മാര്‍ക്കറ്റുകളില്‍ ഇതിനകം അഡ്വാന്‍സ് ബുക്കിം?ഗ് ആരംഭിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്രഖ്യാപിച്ച ചിത്രം സെന്‍സര്‍ പ്രതിസന്ധികളെത്തുടര്‍ന്ന് മുടങ്ങി ഒടുവില്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ വിജയ് മുഖ്യമന്ത്രി കസേരയില്‍ ആണ് എന്നതും കൗതുകം.
വിജയിനൊപ്പം മമിത ബൈജു, പൂജ ഹെ?ഗ്‌ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ?ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, നരെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.




