ക്രിയാത്മക കൗമാരം കരുത്തും കരുതലും;അംഗഡിമുഗര്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

അംഗഡിമുഗര്‍-
ടീന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് വ്യക്തിബന്ധങ്ങള്‍ ,ധാരണയും ഇടെപ്പടലുകളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം കൗണ്‍സിലര്‍ ആരതി ക്ലാസ്സിന് നേതൃത്വം നല്‍കി. എച്ച് എം ഇന്‍ ചാര്‍ജ് മുഹമ്മദ് സയിദ്, ടിന്‍സ് ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സി ദീപ ,സ്‌കൂള്‍ കൗണ്‍സിലര്‍ സ്വാതി സംബന്ധിച്ചു. ടീന്‍സ് ക്ലബ്ബ് ന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി.

Scroll to Top