കാസര്‍കോട്: അടുത്തായി മരണപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ പണ്ഡിതന്മാരായ യു.എം. അബ്ദുറഹ്‌മാന്‍ മൗലവി, ത്വാഖ അഹ്‌മദ് മൗലവി, തൊട്ടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ജൂലൈ 20-ന് രാവിലെ 9.30 ന് മേല്‍പ്പറമ്പിലെ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
. അനുസ്മരണ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദര്‍സ്-അറബി കോളേജ് പര്യടനത്തിന് തുടക്കമായി.
ജില്ലയിലെ ദര്‍സുകളിലും അറബി കോളേജുകളിലും സന്ദര്‍ശനം നടത്തി പരിപാടിയുടെ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൈമാറുകയും, അനുസ്മരണ സമ്മേളനത്തില്‍ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് പര്യടനത്തിന്റെ ലക്ഷ്യം.
ജില്ലാ ദര്‍സ്-അറബി കോളേജ് വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന പര്യടനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും വിദ്യാര്‍ത്ഥികളോട് പരിപാടിയില്‍ സജീവമായി പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു, കുമ്പള ഷാഫി ഇസ്ലാമിക് അക്കാദമിയില്‍ സ്ഥാപനമേധാവിയും പ്രിന്‍സിപ്പാളുമായ സമസ്ത കേന്ദ്ര മുശാവറ അംഗം ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമിക്ക് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹംദുല്ലാ തങ്ങള്‍ സന്ദേശം കൈമാറി .എം ഐ സി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക സമസ്ത ജില്ലാ മുശാവറ സെക്രട്ടറി സിദ്ദീഖ് നദ്വി സന്ദേശം കൈമാറി
തളങ്കര മാലിക് ദിനാര്‍ ഇസ്ലാമിക അക്കാദമിയില്‍ നൗഫല്‍ ഹുദവി കൊടുവള്ളിക്ക് സമസ്ത ജില്ലാ മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര സന്ദേശം കൈമാറി , ചെങ്കളശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ അഷ്‌റഫ് ഹുദവി പാടിലടുക്കയ്ക്ക് എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സന്ദേശം കൈമാറി, മുട്ടം മുഹമ്മദ് കോളേജില്‍ സ്ഥാപന മുദരിസ് അബ്ദുള്ള റഹ്‌മാനിക്ക് സയ്യിദ് ഹംദുല്ലാ തങ്ങള്‍ സന്ദേശം കൈമാറി , തളങ്കര മാലിക് ദിനാര്‍ ദര്‍സില്‍ മുദരിസ് അഫ്‌സല്‍ ഫൈസിക്ക് ഇര്‍ഷാദ് ഹുദവി ബെദിര സന്ദേശം കൈമാറി , ഇന്നും നാളെയുമായി ജില്ലയിലെ മുഴുവന്‍ ദര്‍സ് അറബിക് കോളേജില്‍ പര്യടണം നടത്തും
സമസ്ത കാസര്‍കോട് ജില്ലഅനുസ്മരണ സമ്മേളനം; എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ ദര്‍സ്-അറബി കോളേജ് പര്യടനം ആരംഭിച്ചു




