വായനാമാസാചരണം ജില്ലാതല സമാപനവും സമ്മാന ദാനവും നടന്നു. എ.ഡി.എം പി.ഉദയകുമാര്‍ വായനാ മസാചരണം ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാന ദാനം നിര്‍വ്വഹിച്ചു. സാഹിത്യ കലാമത്സരങ്ങള്‍ ജീവനക്കാരുടെ ഇടയിലെ പ്രതിഭകളെ കണ്ടെത്താന്‍ ഏറെ സഹായകരമാണെന്ന് എ.ഡി.എം പറഞ്ഞു. ഹുസൂര്‍ ശിരസ്തദാര്‍ എ.നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സംസാരിച്ചു. ഒരുമാസം നീണ്ടു നില്‍ക്കുന്ന വായനാ മാസാചരണ പരിപാടികള്‍ക്കാണ് സമാപനമായത്.
വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും ചേര്‍ന്ന് നടത്തിയ ഉപന്യാസ രചന മത്സരം, കവിതാലാപന മത്സരം എന്നിവയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനവിതരണം എ.ഡി.എം പി. ഉദയകുമാര്‍ നിര്‍വഹിച്ചു. മലയാള ഉപന്യാസരചന മത്സരത്തില്‍ ഒന്നാം സ്ഥാനം തൊഴില്‍ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് വി.മോഹന്‍ദാസും രണ്ടാം സ്ഥാനം തൊഴില്‍ വകുപ്പ് എ.എല്‍.ഒ എം.ടി.പി ഫൈസല്‍, കളക്ടറേറ്റ് ടൈപ്പിസ്റ്റ് കെ.വേണുഗോപാല്‍ എന്നിവര്‍ നേടി. കന്നട ഉപന്യാസ രചന മത്സരത്തില്‍ കളക്ടറേറ്റിലെ ക്ലാര്‍ക്ക്
കെ.ആര്‍ രൂപകല ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. കവിതാലാപന മത്സരത്തില്‍ പാക്കം ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപിക ജയശ്രീ പി.പി ഒന്നാം സ്ഥാനം നേടി. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് രാജേഷ്.ആര്‍ രണ്ടാം സ്ഥാനം നേടി. കാസര്‍കോട് കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എസ്.സജിത്ത്, കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് കെ.രാജീവന്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ കളക്ടറേറ്റ് അക്ഷര ലൈബ്രറി സെക്രട്ടറി കെ.മുകുന്ദന്‍ സ്വാഗതവും അക്ഷര ലൈബ്രറി പ്രസിഡന്റ് എ.ആശാലത നന്ദിയും പറഞ്ഞു.




