പിലികോട് :കെ എസ് ടി എ ചെറുവത്തൂര്‍ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.ടി, പി.ജയചന്ദ്രന്‍ അനുസ്മരണം നടത്തി.മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച ദ്വയാക്ഷര പ്രതിഭയ്ക്ക് പുരോഗമന അധ്യാപക സംഘം ഏര്‍പ്പെടുത്തിയ അനുസ്മരണ പരിപാടി ഹൃദ്യമായിരുന്നു.കെ.എസ്.ടി.എ കലാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.കൊടക്കാട് കെ.എം.വി.എച്ച്.എസ് എസ് പരിസരത്ത് നടന്ന പരിപാടി പുകസ സംസ്ഥാന കമ്മറ്റി അംഗം ഡോ:കെ.വി.സജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എം.ഇ.ചന്ദ്രാംഗതന്‍, ജില്ലാ.ജോ.സെക്രട്ടറി എം.സുനില്‍കുമാര്‍, പദ്മരാജ് എരവില്‍, ഒയോളം നാരായണന്‍ മാസ്റ്റര്‍, രഞ്ജിത്ത് ഓരി, സുരേന്ദ്രന്‍ കാടങ്കോട്, അനീഷ് വെങ്ങാട്ട്, കെ.എം. ഈശ്വരന്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ പ്രസിഡണ്ട് ടി.വി.മധുകുമാര്‍ അധ്യക്ഷനായി. സന്തോഷ് മാസ്റ്റര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ ഭാവഗായകന്റെ സംഗീതാലാപനവും നടത്തി.ഉപജില്ലാ സെക്രട്ടറി പി.രാഗേഷ് സ്വാഗതവും കലാ സബ്ബ് കമ്മിറ്റി കണ്‍വീനര്‍ രാജമല്ലിടീച്ചര്‍ നന്ദിയുംപറഞ്ഞു.
പി.ജയചന്ദ്രന്‍ അനുസ്മരണം നടത്തി.
40