വായനാ സന്ധ്യയില്‍ ഗോപിനാഥന്‍ അനുസ്മരണവും പുസ്തക പരിചയവും നടത്തി

ഇ എം എസ് സ്മാരക ഗ്രന്ഥാലയം നുള്ളിപ്പാടിയും പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ഏരിയാ കമ്മിറ്റിയും ചേര്‍ന്ന് പ്രഫ. വി. ഗോപിനാഥന്‍ അനുസ്മരണവും അതീഖ് ബേവിഞ്ചയുടെ ഖബ്ബിനാലെ എന്ന നോവല്‍ ചര്‍ച്ചയും നടത്തി. ലവിതാ നിഷാന്ത് അവതരിപ്പിച്ചു. പി. ദാമോദരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍ചെര്‍ക്കള അധ്യക്ഷനായി. പ്രഫ. നരേന്ദ്രനാഥ്, സി.എല്‍. ഹമീദ്, കെ.വി ഗോവിന്ദന്‍,ജില്‍ ജില്‍ എം.പി., മോഹനന്‍ മാങ്ങാട്, മുഹമ്മദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രവീന്ദ്രന്‍ പാടി,എ .എസ് . മുഹമ്മദ് കുഞ്ഞി, കെ.എച്ച്, മുഹമ്മദ് എന്നീവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി ദാമോദരന്‍ സ്വാഗതവും കെ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Scroll to Top