കാസര്‍കോട്, ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെതിരെ നടപടി

അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിതത്തിനും പണം വാങ്ങിച്ചു എന്ന ആരോപണമാണ് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിലെ കയ്യാങ്കളിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കെപിസിസിയുടെ നടപടി.

Scroll to Top