കുമ്പള: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച പിണറായി സര്‍ക്കാരിന്റെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതാണെന്നും ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചതായും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജന പഞ്ചായത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കൊറോണക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ക്ക് ആറുമാസക്കാലത്തെ ശമ്പളം നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ച പിണറായി സര്‍ക്കാര്‍ നവകേരള സദസ്സിനും ലോക കേരള സഭയ്ക്കും ചെലവഴിച്ചത് കോടികളാണ്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് മാത്രമാണ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതും ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിച്ചതെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാര്‍ ഷെട്ടി, ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് മുരളീധര്‍ യാദവ്, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, കുമ്പള പഞ്ചായത്ത് സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് സുജിത്ത് റൈ, നോര്‍ത്ത് ഏരിയ കമ്മിറ്റി ശിവപ്രസാദ് റൈ, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമലത എസ്., ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ്,കുമ്പള മണ്ഡലം വൈസ് പ്രസിഡന്റ് പ്രേമാവതി എന്നിവര്‍ സംസാരിച്ചു.
ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ പ്രകടനപത്രികയുടെ പ്രകാശനവും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍. നിര്‍വ്വഹിച്ചു.




