ചെര്‍ക്കളം മുഹമ്മദ് ഹാജിയുടെ വസതി എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി

കാസര്‍കോട്: അടുത്തിടെ നിര്യാതനായ സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ചെര്‍ക്കളം മുഹമ്മദ് ഹാജിയുടെ വസതി എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയുടെ നേതൃത്വത്തില്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹംദുല്ല തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, യൂസുഫ് ദാഈ ദാരിമി, ലത്തീഫ് കൊല്ലമ്പാടി, അന്‍വര്‍ ചേരൂര്‍, അബൂ ലബീബ് ഹിമമി കാനക്കോട്, ഹാഷിര്‍ കോട്ടിക്കുളം, സുഹൈല്‍ റഹ്‌മാനി ബദിയടുക്ക, അജ്മല്‍ ഫൈസി, അലി മിയാഠി പള്ളം, ആബിദ് പൊടിപ്പള്ളം, സമദ് റഹ്‌മത്ത് നഗര്‍, ബഷീര്‍ ഫൈസി, റഹീം അഡൂര്‍, റാശിദ് പള്ളങ്കോട്, ഖലീല്‍ ആലങ്കോല്‍, അബ്ദുല്ല തായല്‍ നായന്മാര്‍മൂല, അബ്ദുല്‍ ഖാദര്‍ യമാനി, ഹാഷിര്‍ മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top