ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയിന്‍ കിരീടം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന പൊരുതിയെങ്കിലും, 116-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളില്‍ സ്‌പെയിന്‍ വിജയിച്ചു.
ന്യൂയോര്‍ക്ക്: രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാന്‍ കഴിയാതെ ലയണല്‍ മെസി. സ്‌പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളില്‍ മെസി കാഴ്ചവച്ച പോരാട്ടവീര്യം അര്‍ജന്റീനയെ തുണച്ചില്ല. നൂറ്റിപതിനാറാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ വിജയഗോള്‍ നേടിയ സ്പെയിന്‍ ഒരൊറ്റ ഗോളിലൂടെ മത്സരം സ്വന്തമാക്കിയിരുന്നു. അതേസമയം സമയം കരിയറിലെ മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇന്ന് ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയത്. ബ്രസീല്‍ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് മെസി. ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിര്‍ണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്ചവച്ചത്.
ടൂര്‍ണമെന്റില്‍ ഉടനീളം എട്ട് വലിയ അവസരങ്ങളാണ് മെസി സൃഷ്ടിച്ചത്. കൂടാതെ ലോകകപ്പിലെ എക്കാലത്തെയും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് മുന്നിലെത്തിയിരുന്നു. 39 വയസുകാരന്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച മാസ്മരിക പ്രകടനം മാത്രം മതിയാവും അയാളിലെ പ്രതിഭ ഈ പ്രായത്തിലും എത്രത്തോളം ഉണ്ടെന്ന് വിമര്‍ശകര്‍ക്ക് മനസിലാക്കാന്‍. നോക്കൗട്ടില്‍ പുറത്താവേണ്ടിയിരുന്ന അര്‍ജന്റീനയെ മെസി സ്വന്തം ചുമലിലേറ്റിയാണ് ഫൈനല്‍ വരെ എത്തിച്ചത്. ഫൈനല്‍ വിസിലിന് ശേഷം പൊട്ടിക്കരയുന്ന മെസിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി ഫുട്‌ബോള്‍ ആരാധകരായ മികച്ചൊരു ലോകകപ്പ് അനുഭവം തങ്ങള്‍ക്ക് തന്നതിന് മെസിക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
അതേസമയം അര്‍ജന്റീനയെക്കതിരെ സമ്പൂര്‍ണ ആധിപത്യമാണ് ഗ്രൗണ്ടില്‍ സ്പെയിന്‍ പുലര്‍ത്തിയത്. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ പത്ത് പേരുമായി പൊരുതിയ അര്‍ജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങള്‍ നടത്തിയ സ്പെയിന്‍ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാന്‍ ടോറസിലൂടെ തങ്ങളുടെ വിജയഗോള്‍ നേടിയത്. 2010 ല്‍ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്പെയിന്‍ അര്‍ജന്റീനയ്ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചുകളിച്ച സ്പെയിന്‍ തന്നെയായിരുന്നു കളിയുലടനീളം പൊസഷന്‍ സൂക്ഷിച്ചിരുന്നത്.




