വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി കോണ്‍ഗ്രസ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മറ്റി

മൊഗ്രാല്‍ പുത്തൂര്‍-
വോള്‍ട്ടേജ് ക്ഷാമത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കോണ്‍ഗ്രസ്സ് മൊഗ്രാന്‍പുത്തൂര്‍ മണ്ഡലം കമ്മറ്റി വൈദ്യുതി മന്ത്രി സണ്ണി ജോസഫിനു സമര്‍പ്പിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍പ്പട്ട ആസാദ് നഗര്‍ , ബ്ലാര്‍ക്കോട്, അക്കരക്കുന്ന് ഭണ്ഡാര വീട്, കണ്ണൂര്‍ വളപ്പ് എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ദിവസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹരമുണ്ടാകുന്നതിനുള്ള നടപടികള്‍ അടിയന്തിരമായു ണ്ടാകണമെന്നു നിവേദനത്തില്‍ മന്ത്രിയോടാവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് യു.വേലായുധന്‍, ബ്ലോക്ക് വൈസ് സിഡണ്ട് ഹനീഫ് ചേരങ്കൈ , മണ്ഡലം സെക്രട്ടറി മുഹമ്മദലി, വൈസ് പ്രസിഡണ്ടുമാരായ ഇ.എം ഇസ്മായില്‍, കെ. എം കുഞ്ഞിക്കണ്ണന്‍ ബിലാല്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് നിവേദനം നല്‍കിയത്.

Scroll to Top