ലക്ഷ്മിപ്രിയക്കും ശ്വേത മേനോനും എതിരായ അന്‍സിബയുടെ പരാതി; പ്രതികരണവുമായി പൊലീസ് അപകീര്‍ത്തി കേസായി മാത്രമേ പരിഗണിക്കാനാകൂ’

കേസ് വിധി പറയാന്‍ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും അമ്മ പ്രസിഡന്റ് ശ്വേത മേനോനും എതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. എഫ്‌ഐആര്‍ ഇട്ട് കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നും അപകീര്‍ത്തികേസ് മാത്രമായേ പരിഗണിക്കാന്‍ കഴിയൂ എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസ് വിധി പറയാന്‍ ഈ മാസം 27 ലേക്ക് മാറ്റിയിരിക്കുകയാണ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

അതേ സമയം, തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ക്കെതിരെ എന്ന് ആവര്‍ത്തിച്ച് ശ്വേത മേനോന്‍. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് പ്രതികരണം. താന്‍ ഉള്ളിടത്തോളം ആരോപണം നേരിടുന്നവര്‍ അമ്മ തലപ്പത്തു വരില്ല. കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍ നിര്‍ത്തി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു എന്നും ശ്വേത ആരോപിച്ചു. താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരി ആണെങ്കില്‍ മറച്ചു വെക്കേണ്ട കാര്യമെന്ത്? അമ്മയില്‍ രാഷ്ടീയവും മതവും വര്‍ഗീയതയും കൊണ്ട് വന്നു സംഘടനയെ വിഭജിക്കരുതെന്നും ശ്വേതാ പോസ്റ്റില്‍ കുറിച്ചു.

Scroll to Top