കാസര്‍ഗോഡ്: കഴിഞ്ഞ ഒരു വര്‍ഷക്കാറേലമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ട്, സമൂഹത്തിലെ നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാന്ത്വനത്തിന്റെ കൈതാങ്ങായി മാറിയ ‘ഹൃദ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണവും ജീവകാരുണ്യ പ്രവര്‍ത്തകരുടെ ജില്ലാതല സൗഹൃദ സംഗമവും നടന്നു. കാസര്‍ഗോഡ് ഹോട്ടല്‍ ക്യാപിറ്റല്‍ ഇന്നില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ അനീസ ഹസ്‌നയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഹൃദ്യം ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഡോ. ഷാഹിത എന്‍. ഉദ്ഘാടനം ചെയ്തു. കരുണവറ്റാത്ത മനസ്സിനുടമകളായി നാം മാറണമെന്നും, മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളാന്‍ നമുക്ക് സാധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ ഓര്‍മ്മിപ്പിച്ചു.
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ. എസ്. അഷ്‌റഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രതിനിധികള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം കാസര്‍ഗോഡ് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ ഹമീദ് നിര്‍വ്വഹിച്ചു. ഹൃദ്യം ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന ട്രഷറര്‍ മനാഫ് വേണാട് ആമുഖ പ്രഭാഷണം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ സീനത്ത് പാഷ സ്വാഗതവും ഫാത്തിമ ടീച്ചര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
- പ്രസിഡന്റ്: അനീസ ഹസ്‌ന
- വൈസ് പ്രസിഡന്റുമാര്‍: മുന്താസ് അബ്ദുള്ള, ഫാത്തിമ പി.എം
- സെക്രട്ടറി: സീനത്ത് പാഷ
- ജോയിന്റ് സെക്രട്ടറിമാര്‍: ഷാഹിറ അബ്ദുല്‍ഖാദര്‍, ജമീല ഉബൈദ്
- ട്രഷറര്‍: ഷാഹിത സബീന
വരും ദിവസങ്ങളില്‍ ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.




