കാസര്‍കോട്: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് സി.എച്ച് സെന്ററിന് പോസ്റ്റ്‌മോര്‍ട്ടം,മയ്യത്ത് പരിപാലനത്തിനാവശ്യമായ കിറ്റുകള്‍ കൈമാറി. കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ നടത്തി വരുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിറ്റുകള്‍ നല്‍കിയത്.ജനറല്‍ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകുന്ന സാഹചര്യങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും, മൃതദേഹം മാന്യമായും മതാചാരാനുസൃതമായും പരിപാലിക്കുന്നതിനും ഈ കിറ്റുകള്‍ ഏറെ സഹായകരമാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരം സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിലും പദ്ധതി വലിയ ആശ്വാസമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച് സെന്ററുമായി സഹകരിച്ച് ഈ ജീവകാരുണ്യ പദ്ധതിക്ക് പിന്തുണ നല്‍കി വരികയാണ്. കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ വര്‍ഷങ്ങളായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിവിധ തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. സമൂഹത്തിലെ നിര്‍ധനരും അശരണരുമായ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരം സേവന പദ്ധതികള്‍ ഇനിയും കൂടുതല്‍ വിപുലീകരിക്കുമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
സി.എച്ച് സെന്റര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരിം സിറ്റിഗോള്‍ഡ്,കോഡിനേറ്റര്‍ അഷ്റഫ് എടനീര്‍,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ചേരങ്കൈ,ജലീല്‍ കോയ,കെ.എം.സി.സി ഭാരവാഹികളായ സലീം ചേരങ്കൈ,സഫ്വാന്‍ അണങ്കൂര്‍,മുഹമ്മദ് ഖാസിയാറകം,സമീല്‍ കൊറക്കോട്,നഗരസഭ മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി സംബന്ധിച്ചു
ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച് സെന്ററിന് പോസ്റ്റ്‌മോര്‍ട്ടം,മയ്യത്ത് പരിപാലന കിറ്റുകള്‍ കൈമാറി




