കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിലവിലെ പച്ച അലര്‍ട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലര്‍ട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തിയിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പുറപ്പെടുവിച്ച സമയം – 10.00 AM; 22/07/2026

IMD-KSEOC-KSDMA

Scroll to Top