പാര്‍ലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തില്‍ പാര്‍ലമെന്റ് നിര്‍ത്തിവെച്ചു

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്കും, കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിര്‍ത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചര്‍ച്ചയാകാമെന്ന് ലോക്‌സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തിയത്. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സിജെപി സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.

: ‘രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം അപലപനീയം; പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ് കളയുന്നു’; ബിജെപി

തങ്ങളുടെ സമയം പാഴാക്കരുത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഇന്നും മെട്രോ സ്റ്റേഷനുകള്‍ അടച്ചു. തിങ്കളാഴ്ച സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെ, പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച് നേരിട്ടു എന്നടക്കമുള്ള ആരോപണങ്ങളും ശക്തമാകുകയാണ്.

Scroll to Top