അണ്ണനുടെ കടസി പടം’; റിലീസിന് മുന്‍പ് കോടികള്‍ നല്‍കി ആരാധകര്‍! ബോക്‌സ് ഓഫീസ് വിറപ്പിച്ച് ജനനായകന്റെ നേട്ടം

വിജയ്‌യുടെ അവസാന ചിത്രം കേരളത്തില്‍ എത്ര നേടി?.
വിജയ് അവസാനമായി അഭിനയിച്ച ജനനായകന്‍ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. വന്‍ ആഘോഷത്തോടെയാണ് ചിത്രത്തെ താരത്തിന്റെ ആരാധകര്‍ വരവേറ്റതും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേയുടെ അഡ്വാന്‍സ് കളക്ഷന്‍ സൗത്ത് ഇന്ത്യ ബോക്‌സ് ഓഫീസ് പുറത്തുവിട്ടിരിക്കുകയാണ്. തമിഴ്‌നാട്- 17.25 കോടി, കേരള- 3.45 കോടി, തെലുങ്ക് സംസ്ഥാനങ്ങളില്‍- 2.4 കോടി, കര്‍ണ്ണാടക- 8.2 കോടി, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ 2.7 കോടി, വിദേശത്ത് 26 കോടി എന്നിങ്ങനെയാണ് ഓപ്പണിംഗ് ഡേയില്‍ അഡ്വാന്‍സായി ചിത്രം നേടിയിരിക്കുന്നത്. അങ്ങനെ ആകെ ചിത്രം 60 കോടി ഓപ്പണിംഗ് ഡേയില്‍ അഡ്വാന്‍സ് കളക്ഷന്‍ നേടിയിരിക്കുന്നു എന്നാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ജനനായകനില്‍ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിച്ചിരിക്കുന്നത്.

ദളപതി വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‌ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്- ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Scroll to Top